അധികമാളുകൾക്കും കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് . ദിവസവും ഉള്ള ശീലങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് ചിലപ്പോൾ രോഗം വരാനിടയാക്കും. ഭക്ഷണങ്ങളിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാവധാനത്തിലാക്കുകയും ഹോർമോണിന്റെ ആഗിരണം തടയുകയും ചെയ്യും. സമീകൃതഭക്ഷണം കഴിക്കുകയും അതോടൊപ്പം ചില പ്രത്യേക ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് വ്യത്യാസം വരുത്തും. വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡ് പൊതുവെ അപകടകാരിയല്ല എന്ന് തോന്നാമെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല. സംസ്കരിച്ച മാവ് (refined flour) ആണ് വൈറ്റ് ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതില് ഫൈബറോ പോഷകങ്ങളോ ഒന്നുമില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ട്രെസ്സ് മെറ്റബോളിസവും കൂട്ടും. മിക്ക ബ്രഡുകളിലും അഡിറ്റീവ്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ ബാധിക്കും.
പ്രോട്ടീൻ ധാരാളം ഉണ്ടെങ്കിലും നിലക്കടലയിൽ ഗോയിട്രോജനുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ സിന്തസിസിൽ ഇടപെടുന്ന സംയുക്തങ്ങളാണ്. തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവിനെ വീണ്ടും കുറയ്ക്കും. വല്ലപ്പോഴും ചെറിയ അളവിൽ നിലക്കടല കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ ദിവസവും പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നത് അയഡിൻ ആഗിരണം ചെയ്യാനുള്ള തൈറോയ്ഡിന്റെ കഴിവിനെ തടസ്സപ്പെടുത്തും.കാബേജ്, കോളിഫ്ലവർ
ബ്രൊക്കോളി തുടങ്ങിയവയിൽ ധാരാളം പോഷകങ്ങളുണ്ട്. എന്നാൽ തൈറോയ്ഡ് രോഗികൾ ഇവ പച്ചയ്ക്കോ കൂടുതൽ അളവിലോ കഴിക്കുന്നത് നല്ലതല്ല. ഈ പച്ചക്കറികളിൽ തയോസൈനേറ്റുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ അയഡിനുമായി മത്സരിക്കും. ക്രമേണ ഇത് ഹോർമോൺ അസന്തുലനത്തിനും വീക്കത്തിനും കാരണമാകും. എന്നാൽ ആവിയിൽ വേവിച്ചോ, തിളപ്പിച്ചോ, വറുത്തോ ഇവ പാചകം ചെയ്തു കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
കാപ്പി തൈറോയ്ഡ് ഹോർമോണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. തൈറോയ്ഡിന്റെ മരുന്ന് കഴിച്ചയുടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും. കാപ്പിയിലടങ്ങിയ കഫീൻ, സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങൾ കൂട്ടും. മരുന്ന് കഴിച്ച് 30 മുതൽ 45 മിനിറ്റ് വരെ കഴിഞ്ഞിട്ട് കാപ്പി കുടിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കാപ്പിക്കു പകരം തുളസിച്ചായ പോലുള്ള ഹെർബൽ ചായകൾ കുടിക്കാവുന്നതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ടോഫു. എങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










