പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വെള്ളരിക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. അവക്കാഡോ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.
മധുരക്കിഴങ്ങ് ആണ് ഈ മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റ കരോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും. മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.