കോഴിക്കോട്: കേരളത്തിൽ ആദ്യമായി ഡ്രൈ ടിഷ്യൂ ഹാർട്ട് വാൽവ് മൈഹാർട്ട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ കൂടാതെ മാറ്റിവച്ചു. കോഴിക്കോട് സ്വദേശിയായ എഴുപതുകാരനാണ് നെഞ്ച് തുറക്കാതെ ഹൃദയത്തിലെ ഇടതു വാൽവായ അയോട്ടിക് വാൽവ് മാറ്റിവച്ചത്.
സ്റ്റാർ കെയർ ഹോസ്‌പിറ്റൽ സീനിയർ കൺസൽറ്റൻ്റ് കാർഡിയോളജിസ്‌റ്റുകളും,സ്ട്രക്ചറൽ ഹാർട്ട് ഡിസീസ് സ്പെഷ്യലിസ്റ്റ് കളുമായ ഡോ.എം.ആശിഷ് കുമാർ,ഡോ.എസ്.എം.അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി. ഡ്രൈ ടിഷ്യു വാൽവ് കൂടുതൽ കാലത്തേക്ക് പ്രവർത്തനക്ഷമത യുള്ളതാണെന്നു ഡോക്ടർമാർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.