കുന്ദമംഗലം: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട 15 പേർക്ക് വീട് നിർമിച്ചു നല്‍കുമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ‘ആക്രിചലഞ്ച്’ നടത്തി.
വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ ആക്രി സാധനങ്ങള്‍ ഏറ്റുവാങ്ങി. എം.കെ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എം.ബൈജു, ഹനീഫ മാട്ടുമ്മല്‍, എൻ. ദാനിഷ്, അബ്ദുല്‍ ഗഫൂർ ഒയാസിസ്, എ ഷിജു എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.