ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. മെഹ്ബൂബയ്ക്ക് പരിക്കുകളില്ല. അതേസമയം, അംഗരക്ഷകരില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
ഒരു കറുത്ത സ്കോര്‍പിയോയിലായിരുന്നു മെഹ്ബൂബ സഞ്ചരിച്ചിരുന്നത്. ഈ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്കോര്‍പിയോയുടെ മുന്‍വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഖാനാബാലില്‍ തീപ്പിടിത്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു മെഹ്ബൂബ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.