കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊടിയൂർ കൂനമ്പള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. സംഘം ദിനേശൻ എന്നയാളുടെ വീട്ടിലാണ് വന്നത്. യൂണിഫോമിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന നാലംഗ സംഘമാണ് ഇന്നലെ രാത്രി കോളനിയിലെത്തിയത്.
ഫോൺ ചാർജ് ചെയ്ത് ഭക്ഷണ സാധനങ്ങൾ ശേഖരിച്ചാണ് ദിനേശന്റെ വീട്ടിൽ നിന്ന് സംഘം മടങ്ങിയത്. രണ്ട് മണിക്കൂറോളം മാവോയിസ്റ്റുകൾ കോളനിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് വനപാലകരും അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള വനത്തിലൂടെ മാവോയിസ്റ്റുകൾ നടക്കുന്നത് വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്.
അഞ്ചംഗ മാവോയിസ്റ്റ് സംഘം ഒരാഴ്ച മുമ്പ് ആറളത്ത് എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളിൽ കയറിയ സംഘം ഭക്ഷണസാധനങ്ങൾ ശേഖരിച്ച് മടങ്ങുകയായിരുന്നു. ഇവരുടെ കൈയിൽ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









