താമരശേരി: തച്ചംപൊയില്‍, വാകപ്പൊയില്‍ പ്രദേശത്ത് ഫോറസ്റ്റ് ആർആർടി അംഗങ്ങളെത്തി കുറുക്കന്മാരെ പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാകപ്പൊയില്‍പ്രദേശത്ത് വീട്ടുമുറ്റത്ത് അലക്കുകയായിരുന്ന വീട്ടമ്മയെ കുറുക്കൻ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സ നല്‍കി.
പ്രദേശത്തെ പല വീടുകളിലും വൈകുന്നേരംവരെ കുറുക്കന്‍റെ പരാക്രമം തുടർന്നു. വീട്ടുപാത്രങ്ങളും മറ്റും കടിച്ചെടുത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു കുറുക്കൻ. ഇന്നലെ രാവിലെ കണ്ണിനു താഴെ മുള്ളൻപന്നിയുടെ അമ്ബ് ആഴ്ന്നിറങ്ങിയ നിലയില്‍ മറ്റൊരു കുറുക്കനെ കണ്ടെത്തി.
പകല്‍സമയം വീടിനു പുറത്തിറങ്ങാൻ പറ്റാത്ത തരത്തില്‍ ആളുകള്‍ പരിഭ്രാന്തരായി. ഗ്രാമത്തിലെ അനേകം വീടുകളിലൂടെ ഓടിനടന്ന കുറുക്കനെ പിടികൂടാൻ ആർആർടി അംഗങ്ങള്‍ ഇരുമ്ബ് കൂടുമായി എത്തി.
രാവിലെ പത്തുമണിയോടുകൂടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവകുമാർ,അംഗങ്ങളായ സി.കെ. ഷബീർ, അബ്ദുള്‍ കരീം എന്നിവർ ചേർന്ന് കുറുക്കനെ പിടികൂടി. തുടർന്നു കണ്ണിനു താഴെ ആഴ്ന്നിറങ്ങിയ മുള്ളൻ പന്നിയുടെ അമ്ബ് ഊരി മാറ്റി കുറുക്കനെ ഇരുമ്ബ് കൂട്ടിലേക്ക് മാറ്റി. സമയോചിതമായി ഇടപെട്ട് അക്രമകാരിയായ കുറുക്കനെ പിടികൂടിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ അഭിനന്ദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.