സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ വേനൽച്ചൂടും ചെറുതായി ഉയരും. ഞായറാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ ആഘാത പ്രദേശമോ ശക്തിയോ വ്യക്തമല്ല. എന്നാൽ ന്യൂനമർദം രൂപപ്പെട്ടതോടെ അടുത്തയാഴ്ച കേരളത്തിൽ മഴ പുനരാരംഭിച്ചേക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









