തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വർധിച്ചു. കോഴിക്കോട് പെട്രോൾ വില 109.44, ഡീസൽ 103.31 രൂപ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









