തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവിൽ ഓരോ മേഖലകളിലും നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. ആയിരം പേർ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്.ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യുവും പ്രഖ്യാപിച്ചതിന് ശേഷമുള്ള സർക്കാരിന്റെ പ്രധാനപ്പട്ടെ പ്രഖ്യാപനമാണ് ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8 ആക്കി മാറ്റിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.