ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 മുതൽ ലോഹ്യാ ദിനമായ ഒക്ടോബർ 12 വരെ ഗാന്ധി -ജെ.പി – ലോഹ്യ-കേളപ്പജി പക്ഷാചരണം നടത്താനും ഇതിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനം, സെമിനാർ, അനുസ്മരണ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, എന്നിവ സംഘടിപ്പിക്കാൻ ജനതാദൾ എസ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്ത്തലത്തിൽ ആശുപത്രി, ഗവ: ഓഫീസ് പരിസരം എന്നിവ ശുചീകരിക്കും .ഒക്ടോബർ 7 കേളപ്പജി ദിനത്തിൽ കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം നടക്കും. ഒക്ടോബർ 8 ജെ.പി ചരമ ദിനത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിക്കും .ഒക്ടോബർ 11 ജെ.പി. ജന്മദിനം കോഴിക്കോട്ട് നടത്താനും, ഒക്ടോബർ 12 ലോഹ്യാ ദിനത്തിൽ പേരാമ്പ്രയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാനും ജില്ലാ കമ്മറ്റി തിരുമാനിച്ചു. ഒക്ടോബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രിയും ദേശിയ സമിതി അംഗവുമായ സി.കെ.നാണു യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.ആസാദ്, കെ.എൻ അനിൽ കുമാർ, ഹാഷിം മാട്ടുമ്മൽ, കെ.പി അബൂബക്കർ ,ടി.കെ.ഷെറീഫ് സി.കെ.ഷെമീം, എളമന ഹരിദാസ്, ടി.എ അസീസ്, കെ.പി.പ്രമോദ്, കെ.വീരാൻ കുട്ടി, വി എം ആഷിഖ്, എം.ടി.കെ. നിധിൻ, വിജയൻ ചോലക്കര, കെ.കെ.അബ്ദുള്ള, കെ.വി.സെബാസ്റ്റ്യൻ, ടി.കെ.ബാലഗോപാലൻ, കോടോത്ത് അന്ത്രു, പി.അബ്ദുൾ മജീദ്, എസ്.വി.ഹരിദേവ് പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.