കുറ്റിക്കാട്ടൂർ : ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും കഞ്ചാവും ഹെറോയിനും പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ രേണുക കർമാകർ, ഹബീബുള്ള ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 1.868 കിലോ ഗ്രാം കഞ്ചാവും 3.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. പെരിങ്ങളം, കുറ്റിക്കാട്ടൂർ മേഖലകളിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ രാത്രിയില്‍ നടത്തിയ പരിശോധനകളിലാണ് ലഹരി വസ്തുകള്‍ കണ്ടെടുത്തത്.
മുക്കം ആനയാംകുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് രാസലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ മുമ്ബ് പുറത്തുവന്നിരുന്നു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി, എക്സൈസ് നാർക്കോട്ടിക് സ്ക്വാഡും എക്സൈസ് നാർക്കോട്ടിക് ബ്യൂറോയിലെ ഇൻ്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










