സിപിഐ എം പ്രവർത്തകൻ പുന്നോലിൽ കെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്എസ് നേതാവ് നിജിൽ ദാസിന് രേഷ്മ കൂടുതൽ സഹായം നൽകിയതിന് തെളിവ് ലഭിച്ചു . പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുടെ പേരിൽ രേഷ്മ നിജിൽ ദാസിന് സിം കാർഡ് നൽകിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. രേഷ്മയുടെ വീട്ടിൽ ഒളിച്ചിരിക്കുമ്പോഴാണ് നിജിൽ ഈ സിം കാർഡ് ഉപയോഗിച്ചത്. ഈ സിം ഉപയോഗിച്ച് നിജിൽ പലതവണ ഭാര്യയെ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതെ സമയം നിജിലും രേഷ്മയും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിദാസൻ വധക്കേസിലെ 14ഉം 15ഉം പ്രതികളാണ് നിജിലും രേഷ്മയും.
പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പോലീസ് പറയുന്നത് നിജിൽ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിനിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഐഎം നേതാവ് കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്കി. എംവി ജയരാജന് തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് രേഷ്മയുടെ പരാതി. കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്ന് എംവി ജയരാജന് ആരോപിച്ചിരുന്നു. ”ആള്‍താമസമില്ലാത്ത വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്.” പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍എസ്എസ് ബന്ധം വ്യക്തമാവുമെന്നും എംവി ജയരാജന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രേഷ്മയുടെ പരാതി. രേഷ്മയുടെ കുടുംബം സിപിഐഎം അനുഭാവമുള്ളവരാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും എംവി ജയരാജന് പറഞ്ഞു. കേസില്‍ രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനാണ്. പ്രതിയായ സ്ത്രീയെ സ്വീകരിക്കാനെത്തിയത് ബിജെപി നേതാവ് അജേഷാണ്. അജേഷ് ലതേഷ് കൊലക്കേസിലെ പ്രതിയാണ്. കൊലക്കേസ് പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ വേറെ സംശയത്തിന് അടിസ്ഥാനമില്ല. എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും വസ്തുത എന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടു. പ്രതിയെ ഒളിപ്പിച്ചത് ആര്‍എസ്എസ് ബന്ധം കൊണ്ടല്ലാതെ മറ്റെന്താണ്. എന്നിട്ടും ഈ സ്ത്രീയുടെ ജാതകം എന്താണെന്ന് ചോദിക്കുകയാണ്.”എംവി ജയരാജന്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.