തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജിൽ കൊല്ലപ്പെട്ട മകൾ ഗായത്രി മരിച്ചതറിഞ്ഞിട്ടും വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് കാട്ടാക്കടയിലെ ഗായത്രിയുടെ വീട്. അമ്മയ്ക്കും സഹോദരി ജയശ്രീക്കുമൊപ്പമാണ് ഗായത്രി താമസിച്ചിരുന്നത്.
ഒരുമിച്ച് കഴിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് മകളെ കൊന്നതെന്നാണ് ‘അമ്മ സുജാത ചോദിച്ചത്. മകളുടെ അടുപ്പം അമ്മയ്ക്ക് അറിയാമായിരുന്നെങ്കിലും ഈ ബന്ധം മരണത്തിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയില്ല. സംഭവം നടന്ന ദിവസം ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴൊക്കെ ഗായത്രി ഒപ്പമുണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് പ്രവീൺ പറഞ്ഞതെന്നും സുജാത പറഞ്ഞു.എന്നാൽ
ഗായത്രിക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും പ്രവീൺ തയ്യാറായില്ല. രാത്രി പത്തുമണിയായിട്ടും മകള് മടങ്ങിവരാത്തതോടെ സംശയം തോന്നി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്നാണ് മകളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്
ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തി എന്ന് പൊലീസ് പറയുന്നത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്. മുറി തുറന്നപ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്. അതെ സമയം നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ പറയുന്നത് . എന്നാൽ ഇതുതന്നെയാണോ കൊലപാതക കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.