പ്രസവശേഷം ഉള്ള സ്ട്രെച്ച് മാര്‍ക്സ് മാറാൻ മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് പാടുകൾ മാറ്റാൻ സഹായിക്കും. പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. മൂന്ന് മാസം വരെ ചെയ്യുന്നത് ഫലം ലഭിക്കാന്‍ സഹായിക്കും.
സ്ട്രെച്ച് മാർക്കുകളെ അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം. സ്ട്രെച്ച് മാർക്സുള്ള ഭാഗത്ത് ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നല്‍കും. സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ഫലം നല്‍കും. ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.