മുംബൈ: കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിനെതിരെ ‘ഗോ കൊറോണ, കൊറോണ ഗോ..’ മുദ്രവാക്യം വിളിച്ച് ലോകശ്രദ്ധ നേടിയിരുന്നു അത്തേവാല.
കോവിഡിനെ തുടര്‍ന്ന് മന്ത്രിയെ ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും എന്‍.ഡി.എ സഖ്യകക്ഷിയുമായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കും മുന്‍പ് അത്തേവാല മുംബൈയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കോവിഡ് വ്യാപനത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തിലാണ് രാംദാസ് അത്തേവാലയുടെ പ്രസിദ്ധമായ ‘ഗോ കൊറോണ’ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്ത്ഥനവേളയിലാണ് കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്. ഫെബ്രുവരി 20 നായിരുന്നു ഈ പരിപാടി.
ചൈനീസ് കോണ്‍സുല്‍ ജനറലിനും ബുദ്ധസന്യാസിമാര്‍ക്കുമൊപ്പം പൊതുചടങ്ങില്‍ വച്ച് ‘ഗോ കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ചാണ് രാംദാസ് അത്താവാലെ പ്രശസ്തനായത്. താന്‍ പറഞ്ഞ മുദ്രാവാക്യം ഇപ്പോള്‍ ലോകം മുഴുവന്‍ ഏറ്റെടുത്തെന്ന് അത്താവാലെ മുന്‍പ് പറഞ്ഞിരുന്നു.
നടി പായല്‍ ഘോഷിനെ തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (അത്തവാലെ) ചേര്‍ക്കുന്ന ചടങ്ങിന് ശേഷം രാംദാസ് അത്തവാലെ കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. അന്നേ ദിവസം, ചുമ, ശരീരവേദന എന്നിവ അനുഭവപ്പെട്ട രാംദാസ് അത്തവാലെ കോവിഡ് പരിശോധനക്ക് വിധേയനായി. ചൊവ്വാഴ്ച പരിശോധനാ റിപ്പോര്‍ട്ടില്‍ രാംദാസ് അത്തവാലെക്ക് കോവിഡ് സ്ഥിരീകരിച്ചു. അത്തവാലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.