സൂറത്ത് : ആടുജീവിതം നൂറുകോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. ഈ വേളയില്‍ കുടുംബത്തിലെ പുതു അംഗത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് അമലാപോൾ .ഗുജറാത്തിലെ സൂറത്തിൽ നടന്ന അമലപോളിന്റെ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ അമലയും ഭർത്താവ് ജഗത് ദേശായിയും ഗുജറാത്തി ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് കാണാം. ഗുജറാത്തി രീതിയിലുള്ള ചുവപ്പും വെള്ളയും കലർന്ന സാരിയാണ് അമല ധരിച്ചിരിക്കുന്നത്.വെള്ള കുർത്ത പൈജാമ സെറ്റിലാണ് ജഗത് ദേശായി.
“പാരമ്പര്യവും സ്നേഹവും ആശ്ലേഷിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അമല പോള്‍ പോസ്റ്റ് പങ്കിട്ടത് പിങ്ക് ഹാർട്ട് ഇമോജികളും അടക്കം ചേര്‍ത്താണ് ഫോട്ടോകള്‍ അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. അമലയ്ക്കും കുടുംബത്തിനും ആശംസാ സന്ദേശങ്ങളുമായി സെലിബ്രിറ്റികളും ശ്രീനിഷ് അരവിന്ദും പേളി മാണിയും ഹൃദയ ഇമോജികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.