സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച 37,480 രൂപയായിരുന്നു പവന്റെ വില. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 58,088 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു.
ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,877.15 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞദിവസം രണ്ടുശതമാനത്തോളം ഇടിവാണ് വിലയിലുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.