സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇറക്കം. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ സ്വർണവില 14,530 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയിലുമെത്തി. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,010 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 290 രൂപയിലാണ്.
ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,940 രൂപയിലും വിൽക്കുന്നുണ്ട്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ 1,31,750 രൂപയെങ്കിലും നൽകേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്‍ടി, ഹോൾമാർക്കിങ് ചാർജായി 45 രൂപ, അതിന് 18 ശതമാനം ജിഎസ്‍ടി എന്നിവയും ബാധകമാണ്. ഇവയെല്ലാം ചേർന്നുള്ള വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










