തുടര്‍ച്ചയായി മൂന്ന് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില.. ദേശീയ വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരത കൈവരിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. പവന് 36,720 രൂപ. പിന്നീട് ഘട്ടം ഘട്ടമായാണ് വില കയറിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ധനസഹായം പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായുളള റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.