കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഇടിഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 480 രൂപ കുറഞ്ഞ് 36,720 രൂപയായി. ചൊവ്വാഴ്ച രണ്ടുതവണ ഇടിഞ്ഞ് 760 രൂപയാണ് കുറഞ്ഞത്. 200 രൂപ ഇന്നലെ കുറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ സ്വർണ വില 1,440 രൂപ കുറഞ്ഞു
ഈ മാസം ആദ്യം വില 37,800 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ സ്വർണ്ണ വില ഈ മാസം ഏറ്റവും ഉയർന്ന നിലയായ 38,160 ലെത്തി. തുടർച്ചയായ ഇടിവിന് ശേഷമായിരുന്നു ഇത്. സ്വർണ വില ആഗോള സമ്പദ്വ്യവസ്ഥയിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.