സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡ് കടന്നു . പവന്റെ വില 43,040 രൂപയായി. 42,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,320 രൂപയുടെ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്നു.
യുഎസിലെ സിലിക്കന്‍ വാലി ബാങ്കിനു പിന്നാലെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധിനേരിട്ടതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാനിടയാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









