മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ എയർ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്വർണം പിടികൂടി. സ്‌പൈസ് ജെറ്റിന്റെ എസ്ജി 703 വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ നൗഷാദിൽ നിന്നാണ് മൂന്നര കിലോയോളം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു.
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയാണ് അറസ്റ്റിലായത്.ഏകദേശം ഒരുകോടി അമ്ബതുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. യാത്രക്കാരന്‍ കൊണ്ടുവന്ന് വിമാനത്തിന്റെ സീറ്റിന് ഇടയില്‍ ഒളിപ്പിച്ചുവെച്ച നാല് പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതം പുറത്തു കടത്താന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇയാള്‍ പിടിയിലായത്. മഞ്ചേരി കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം വന്‍തോതില്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകര്‍ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ തുടങ്ങിയത്. സംഭവത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നേതൃത്വത്തില്‍ ആണ് സ്വര്‍ണം പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









