സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു. അല്‍പ്പസമയം മുമ്പാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഈ കേസിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജന്‍സികളെല്ലാം പറയുന്ന പ്രതിയാണ് റബിന്‍സ്.
സ്വര്‍ണക്കടത്തിന് റബിന്‍സ് ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈസല്‍ ഫരീദുമായി സ്വര്‍ണക്കടത്ത് ഏകോപനം ചെയ്തയാളാണ് റബിന്‍സെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രധാന പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
അധോലോക സംഘമായ ഡി കമ്പനിയുമായി റബിന്‍സിന് ബന്ധമുണ്ടെന്ന് എന്‍.ഐ.എ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനായ ഫൈസല്‍ ഫരീദിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഇപ്പോഴും യു.എ.ഇയിലാണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.