ഇന്ന് കേരളത്തില്‍ വാഴയിലയ്ക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്. പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചാല്‍ ഇപ്പോള്‍ എല്ലായിടത്തും കാണുന്ന പരസ്യമാണ് വാഴയിലയില്‍ വീട്ടിലെ ഊണെന്നുള്ളത്.
ഇത് കഴിക്കാൻ ധാരാളം പേർ എത്താറുമുണ്ട്. വലിയ വലിയ ഹോട്ടലുകള്‍ ഉപേക്ഷിച്ച വാഴയിലയില്‍ വീട്ടിലെ ചോർ ഉണ്ണാൻ ഇന്ന് പലർക്കും വലിയ താല്പര്യമാണ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്കാണ് ഇത് കൂടുതല്‍ താല്പര്യമെന്ന് തോന്നിപ്പോകും. അവർ ഈ ഇലയൂണിന് എത്ര തുക മുടക്കാനും തയ്യാർ ആണെന്നതാണ് സത്യം.
സദ്യയ്ക്കൊപ്പം വറുത്ത മീനോ കറിയോ ഉണ്ടെങ്കില്‍ പിന്നെ ഭേഷ് ആയി. അത്ര സ്വീകാര്യതയാണ് ഇലവാഴ ഊണിന് കേരളത്തിലുള്ളത്. എന്നാല്‍ ഇവിടെ പലയിടത്തും വാഴയിലയ്ക്ക് ദൗർലഭ്യം നേരിടുന്നു എന്നതാണ് വാസ്തവം. തുടക്കയില് വാഴയിലയില്‍ ഊണ് നല്കുന്നവർ പോലും പിന്നീട് ആർട്ടിഫിഷ്യല്‍ വാഴയിലയിലേയ്ക്ക് മാറുന്നതും ഇതുകൊണ്ട് തന്നെ. ശരിയ്ക്കുമുള്ള വാഴയിലയില്‍ കിട്ടുന്ന രുചി ഒരിക്കലും ഇതിന് സങ്കല്പ്പിക്കാനെ പറ്റുന്നതല്ല. അതിനാല്‍ തന്നെ ഇലവാഴ കൃഷി കൂടുതലായി വ്യാപിപ്പിച്ചാല്‍ മികച്ച ലാഭവും പണവും കൊയ്യാം. അത് എങ്ങനെയെന്ന് നോക്കാം.
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ലാഭമുണ്ടാക്കാവുന്ന ഒന്നാണ് ഇലവാഴ കൃഷി. അധികം ആരും ചെയ്യാത്ത കൃഷിയായതിനാലും വിപണിയില്‍ കിടമത്സരം ഉണ്ടാകില്ല എന്നതിനാലും ലാഭം ഉറപ്പുതരുന്നു. നാടൻ ഊണ് വാഴയിലയില്‍ വേണ്ടവർ ഏറെയാണ് എന്നതിനാല്‍ തന്നെ ചെറിയ ഹോട്ടലുകള്‍ മുതല്‍ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ വരെ വാഴയിലയുടെ ആവശ്യക്കാരാണ്. അതാണ് മനസ്സിലാക്കേണ്ടത്.
ഇലവാഴ കൃഷി ചെയ്യുന്നതിന് ഒരു പ്രത്യേകതരം വാഴയോ, കൃഷി രീതിയോ അവലംബിക്കേണ്ട ആവശ്യമില്ല. ഇല മുറിക്കുന്നതിന് സൗകര്യപ്രദമായ തരത്തില്‍ അധികം ഉയരം വയ്ക്കാത്ത വാഴയും എളുപ്പത്തില്‍ കീറിപോകാത്ത കട്ടികുറഞ്ഞ, വീതിയും മയമുള്ളതുമായ ഇലകള്‍ ഉള്ള എതിനം വാഴയും തിരഞ്ഞെടുക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ വാഴകള്‍ ആണ് സാധാരണയായി ഇലവാഴ കൃഷിക്ക് ഉപയോഗിക്കാറുള്ളത്. കീടബാധ അധികം ഇല്ലാത്ത വാഴയായാല്‍ നന്ന്. വാഴകള്‍ക്കു അതാതു സമയങ്ങളില്‍ ആവശ്യത്തിന് ജലസേചനവും വളപ്രയോഗവും നടത്തണം.
നാലോ അഞ്ചോ മാസം മൂപ്പെത്തിയാല്‍ വാഴകളുടെ ഇലകള്‍ മുറിക്കാൻ തുടങ്ങാം. വളര്‍ച്ചയെത്തിയ വാഴയുടെ ഇല ഒരിക്കല്‍ മുറിച്ചാല്‍ ശരാശരി ഏഴ് ദിവസം വേണ്ടി വരും പുതിയ ഇല വരാന്‍. ഒരു വർഷത്തില്‍ ഒരു വാഴയില്‍ നിന്ന് 20 മുതല്‍ 25 എണ്ണം വരെ ഇലകള്‍ മുറിക്കാവുന്നതാണ്. നൂറ് ഇല വരുന്ന കെട്ടൊന്നിന് വിപണിയില്‍ 450 – 500 രൂപ വരെ ലഭിക്കും. ആയിരം വാഴ നട്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടോ മൂന്നോ കെട്ട് ഇലകള്‍ മുറിക്കാം. ഒരു ഇലയ്ക്ക് അഞ്ച് രൂപവരെ ലഭിക്കും കല്യാണ സീസണ് ആയാല്‍ വിലയും കൂടും. തീർച്ചയായും ‘ഇലവാഴ’ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമായിരിക്കുകയാണ്. വെറുതെ ജോലിയൊന്നുമില്ലാതെ വീട്ടില്‍ കഴിയുന്ന വനിതകള്‍ക്ക് ഇതൊരു ഉപജീവനമാർഗം ആകും. ഒന്ന് ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം കൊയ്യുകയും ആവാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.