മസ്കത്ത്: ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. സലാല-കോഴിക്കോട് റൂട്ടിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചത്. ആഴ്ചയിൽ രണ്ട് വിമാനങ്ങൾ കൂടി എയർ ഇന്ത്യ സർവീസ് നടത്തും.
ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.15ന് കോഴിക്കോട്ടെത്തും. തിരികെ പ്രാദേശിക സമയം രാവിലെ 7.25ന് ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനം 10 മണിയോടെ സലാലയിലെത്തും. ഞായർ, വ്യാഴം ദിവസങ്ങളിലും ഇതേ ഷെഡ്യൂൾ പിന്തുടരുന്നു.
നിലവിൽ 44 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ദോഫാർ, അൽ വുസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ സേവനങ്ങൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.