വയനാട്: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ഗുണ്ടാത്തലവന് സീസിംഗ് ജോസ് പോലീസ് പിടിയില്‍. കൊലപാതകം ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്. ആന്ധ്രയിലെ കാക്കിനഡയിലെ ലോഡ്ജില്‍ നിന്നാണ് സീസിംഗ് ജോസിനെ പിടികൂടിയത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സീസിംഗ് ജോസിന്റെ കൂടെ ഉണ്ടായിരുന്ന കാര്‍ത്തിക് മോഹന്‍, ഷൗക്കത്ത് എന്നിവരെയും കസ്റ്റഡിയിലെടുത്തു. ബത്തേരി കൊളഗപ്പാറയിലെ വീട്ടില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് ജോസിലെക്കി പോലീസിനെ എത്തിച്ചത്. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ജോസെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു . കൊലപാതകം ഉൾപ്പെടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണ് ജോസ്.
ജോസും സംഘവും കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള വാനും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന പുല്‍പ്പാറ ജോസ് അടവു തെറ്റുന്ന വണ്ടികള്‍ പിടിച്ചെടുക്കുന്ന ക്വട്ടേഷനുകള്‍ ഏറ്റെടുത്തതോടെയാണ് സീസിംഗ് ജോസെന്ന പേര് വീണത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു . വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡാണ് ആന്ധ്രാപ്രദേശിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ഉൾപ്പെടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണ് ജോസ്. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലെ ലോഡ്ജിൽ നിന്നാണ് സീസിംഗ് ജോസിനെ അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.