പട്ന∙ ബിഹാർ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.
ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് രാവിലെ പട്നയിലാണ് ‘സങ്കൽപ് പത്ര’ എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരുകോടി സ്ത്രീകളെ ലക്ഷ്യമിട്ട് ‘ലക്പതി ദീദീസ്’ എന്ന പദ്ധതി തുടങ്ങുമെന്നും പ്രകടന പത്രികയിൽ പറയുന്നു. മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനായി സ്ത്രീകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 2 ലക്ഷം രൂപ വരെ സഹായം നൽകും. രണ്ടുഘട്ടമായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 6നാണ് ആദ്യഘട്ടം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബർ 11ന് നടക്കും. നവംബർ 14നാണ് വോട്ടെണ്ണൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










