മലപ്പുറത്ത് കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്.
ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ രംഗത്തെത്തിയിരിക്കുകയാണ്. അതെ സമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുതെന്നും ഹാരിസ് പറയുന്നു. ഈ മാസം പത്തിനാണ് പരിപാടി നടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.