കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ആദിഷു(7)മാണ് കിണറ്റില്‍ വീണു മരിച്ചത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായി മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ്. മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ പ്രയാസത്തിലായിരുന്നു. അതെ സമയം മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്നങ്ങളും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു. കിഴുപ്പിള്ളിക്കര എസ്എസ്എഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്നും കണ്ടെടുത്ത കുറപ്പില്‍ എഴുതിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









