ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ, നെയ്യൂരിലെ കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. ഉയർന്ന അളവിൽ പാരസെറ്റമോൾ ഗുളികൾ ജ്യൂസിൽ കലർത്തി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചത്. നെയ്യൂരിലെ കോളജിൽ ജ്യൂസ് ചാലഞ്ച് നടത്തിയത് ഇതിന്റെ ഭാഗമാണെന്ന് ഗ്രീഷ്മ സമ്മതിച്ചതായി അന്വേഷണ സംഘം ഇതിനായി അൻപതിലധികം ഗുളികകൾ കുതിർത്ത് കയ്യിൽ സൂക്ഷിച്ചുവെന്നു അന്വേഷണ സംഘം പറയുന്നു.
ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കഷായം നിർമിച്ച പൊടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചു നീക്കിയ തുണി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഷാരോണിന്റെ മരണ ശേഷം വീട്ടുകാർക്കു മുന്നിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ തെളിവുകൾ മാതാവ് സിന്ധുവും നിർമൽകുമാറും ചേർന്നു നശിപ്പിച്ചു എന്നാണ് പൊലീസ് വെളിപ്പെടുത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









