മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 157 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. 49 പന്തുകള്‍ നേരിട്ട ഹാര്‍ദിക് രണ്ട് സിക്സും നാല് ഫോറുമടക്കം 67 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 16.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലായിരുന്ന ടൈറ്റന്‍സ് അവിശ്വസനീയമായി തകരുകയായിരുന്നു. അവസാന ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസ്സലും 24 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ടൈറ്റന്‍സിനെ 156-ല്‍ ഒതുക്കിയത് .വൃദ്ധിമാന്‍ സാഹ (25), ഡേവിഡ് മില്ലര്‍ (27), രാഹുല്‍ തെവാട്ടിയ (17) എന്നിവര്‍ മാത്രമാണ് ഹാര്‍ദിക്കിന് ശേഷം രണ്ടക്കം കടന്ന ടൈറ്റന്‍സ് താരങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.