ഹാത്രാസ് കൂട്ടബലാത്സംഗ കൊലയിൽ കുറ്റാരോപിതരായ നാല് പേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സിബിഐ. സ്കൂൾ റെക്കോർഡുകൾ പ്രകാരമാണ് സിബിഐയുടെ കണ്ടെത്തിൽ. തിങ്കളാഴ്ച സിബിഐ സംഘം പ്രതികലുടെ വീടുകളിൽ സന്ദർശനം നടത്തിയിരുന്നു.
പ്രായപൂർത്തിയായിട്ടില്ലെന്ന് പറയുന്ന പ്രതിയുടെ ജനന തീയതി സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 2002 ഡിസംബർ 2 എന്നാണ്. മകന് 18 വയസ്സ് പൂർത്തിയായിട്ടില്ലെന്ന് മാതാപിതാക്കളും പറയുന്നു.
കേസിലെ നാല് പ്രതികളും അലിഗഢ് ജയിലിലാണ് ഉള്ളത്. ഇവരെ സിബിഐ സംഘം ജയിലിലെത്തി എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിയിൽ പരിശോധന നടത്തുകയും ഡോക്ടർമാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.