ലക്നോ: ഉത്തര്‍പ്രദേശിലെ ഹഥ് രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്മൃതി പറഞ്ഞു.
പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെൽ ഫോണിൽ സംസാരിക്കുകയായിരുന്നു. കേസിനായി ഫാസ്റ്റ് ട്രാക്ക് ട്രയൽ കോടതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി സംസാരിച്ചിരുന്നു. കേസിനായി ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കിയതായും സ്മൃതി അറിയിച്ചു.
സംഭവത്തില്‍ കേന്ദ്രമന്ത്രി മൗനം പാലിക്കുന്നുവെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികരണം. നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.