ഹാത്രാസിൽ ക്രൂരമായി ബലാത്സംഗത്തിനിരയായ ദലിത് യുവതിയുടെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം ഉയർന്ന ജാതിക്കാരായ താക്കൂർ വിഭാഗം ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസിന്റെ സാന്നിധ്യത്തിൽ പരസ്യമായി ഭീഷണിപ്പെടുത്തി. കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബം വൈ-കാറ്റഗറി സുരക്ഷ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹത്രാസ് ഗ്രാമത്തിലെ താക്കൂർ വിഭാഗം പരസ്യമായി ഭീഷണിപ്പെടുത്തിയത്. താക്കൂർ വിഭാഗത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതേസമയം, ഭീഷണിപ്പെടുത്തിയവർക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
‘നിങ്ങള്‍ക്ക് സി.ബി.ഐയില്‍ വിശ്വാസമില്ലേ? ചന്ദ്രശേഖര്‍ ആസാദ് സി.ബി.ഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ രാഷ്ട്രീയം കളിക്കാന്‍ വന്നതാണ്. നമുക്ക് ഒരു തവണ അദ്ദേഹത്തെ നേരിട്ട് കാണാം, അദ്ദേഹത്തിന് സി.ബി.ഐയിലൊക്കെ വിശ്വാസമുണ്ടെന്ന് ഉറപ്പിക്കാം’ ; താക്കൂര്‍ യുവാവ് ക്ഷുഭിതനായി വീഡിയോയില്‍ പ്രതികരിച്ചു. പോലീസ് അവരുടെ പിന്നിൽ നിശബ്ദമായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
‘തിരിച്ചടിക്കാനാണ് ഞങ്ങള്‍ ജനിച്ചത് തന്നെ…വരൂ, നിങ്ങളുടെ സഹോദരങ്ങള്‍ ഇവിടെ കാത്തിരിക്കുകയാണ്’ എന്നും വീഡിയോയില്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ആസാദിനെതിരെ ഭീഷണി മുഴക്കിയവര്‍ക്കോ പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യോഗം നടത്തിയവര്‍ക്കോ എതിരെ കേസെടുക്കാത്ത യുപി പൊലീസ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വിമര്‍ശനമുണ്ട്. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ചന്ദ്രശേഖര്‍ ആസാദുള്‍പ്പടെ മറ്റ് 400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഹാഥ്റസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും എത്തിയത്. നേരത്തെ പെണ്‍കുട്ടിക്ക് നീതിതേടി പ്രതിഷേധം സംഘടിപ്പിച്ചതിന് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.
കേസിൽ പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെയും വ്യാജ ആരോപണത്തിലാണ് അറസ്റ്റ് ചെയ്തതെന്നും യോഗി സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേസ് സിബിഐ അന്വേഷിക്കണമെന്നും ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരുടെ സംഘടനയായ രാഷ്ട്രീയ സവര്‍ണ പരിഷത്ത് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.