താനൊരു പഴയ എസ്.എഫ്. ഐ കാരനാണ് പറഞ്ഞ് സുരേഷ് ഗോപി. കരുവന്നൂര്‍ സഹകര ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഞാന്‍ പഴയ എസ്.എഫ്. ഐക്കാരനാണ്, അത് വിജയന് സാറിനും കൊടിയേരി സഖാവിനും ഇ.കെ നായനാര്‍ക്കും അറിയാം. ഗോവിന്ദന് സാറിന് അറിയുമോ എന്നറിയില്ല. എന്റെ സഖാവ് ഇ.കെ.നായനാരാണ്’- സുരേഷ് ഗോപി പറഞ്ഞു.
അതെ സമയം സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ഏറ്റെടുക്കുന്നതില്‍ ഒരു തടസ്സവുമില്ല. മൂന്ന് മാസം കൂടുമ്പോള്‍ ഒരു മീറ്റിങ്ങുണ്ട്. അതിന് രണ്ട് ദിവസം കൂടുമ്പോള്‍ അജണ്ട തയ്യാറാക്കണം.ശമ്പളമില്ലാത്ത ജോലിയാണ്. എനിക്ക് എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. എന്റെ സ്വാതന്ത്ര്യം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കും. കാര്യ കര്‍ത്താവ് മാത്രമാണ് ഞാന്‍. അതിന്റെ അഡ്മിനിസ്റ്ററേഷന് എന്റെ ബാധ്യതയില്ല- സുരേഷ് ഗോപി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.