ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന വ്യാജേന പകൽ വീട്ടിൽക്കയറി പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. കൂട്ടാല മൈനാട്ടിൽ ത്രേസ്യയുടെ വീട്ടിൽ രാവിലെ8.30ന് ആണ് സംഭവം.ത്രേസ്യയുടെ മകൻറെ ഭാര്യ ജീനയും രണ്ടരവയസ്സുള്ള മകൻ അലനും മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ.
ജീനയുടെ മൂത്ത മകളെ സ്കൂൾ ബസിൽ കയറ്റിവിടാൻ ത്രേസ്യ പോയ സമയത്തെത്തിയ മോഷ്ടാവ് വാതിൽ തുറന്ന ഉടനെ ജീനയെയും കുഞ്ഞിനെയും തള്ളിയിട്ട് കുട്ടിയുടെ കഴുത്തിൽ കത്തി വച്ച് ആഭരണങ്ങൾ കൈക്കലാക്കുകയും പിന്നീട് വീടിന്റെ പിറക് വശം വഴി ഓടിരക്ഷപ്പെടുകയുമായിരുന്നു ജീനയുടെ ഭർത്താവ് പ്രിൻസ് വിദേശത്താണ്. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഒല്ലൂർ എസിപി കെ.സി.സേതു, സ്പെഷൽ ബ്രാഞ്ച് എസിപി എം. കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.