ബാലുശ്ശേരിയിൽ എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയുമായി ജൂനിയർ വിദ്യാർത്ഥികൾ. വീടു പാലുകാച്ചലിനെത്തിയപ്പോഴാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിഇങ്ങനെ ഞായറാഴ്ച വൈകീട്ട് ബാലുശ്ശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് സീനിയർ വിദ്യാർത്ഥികൾ മുൻവൈരാഗ്യത്തിന്റെ പേരിൽ സംഘംചേർന്ന് മർദ്ദിച്ചു പരിക്കേറ്റവർ കുട്ടമ്പൂർ സ്കൂളിൽ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വർഷങ്ങൾക്കിപ്പുറം തീർത്തത് എന്നും പരിക്കേറ്റ മിഥിലാജും സിറിൽ ബാബുവും പറയുന്നു.ഇവരെ പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീടു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലു പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









