രാജ്യത്തെ കോവിഡ് -19 ന്റെ സ്ഥിതി നിർണ്ണയിക്കുന്നതിൽ അടുത്ത മൂന്ന് മാസം നിർണായകമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. വരുന്ന ഉത്സവത്തിലും ശൈത്യകാലത്തും വേണ്ടത്ര മുൻകരുതലുകൾ എടുക്കുകയും കോവിഡിന് ഉചിതമായ പെരുമാറ്റം പിന്തുടരുകയും ചെയ്താൽ, പകർച്ചവ്യാധിയോട് പോരാടുന്നതിനുള്ള മികച്ച നിലയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധന, ചികിത്സ എന്നിവയുടെ രീതി തുടരണമെന്നും ഉത്സവകാലം കണക്കിലെടുത്ത് കൂടുതൽ മുൻകരുതലുകൾ നടപ്പാക്കേണ്ടതുണ്ടെന്നും ഡോ. ഹർഷ് വർധൻ പറഞ്ഞു. കോവിഡ് -19 തടയുന്നതിന് ഫലപ്രദമായ മുൻകരുതൽ നടപടികൾക്ക് ഊന്നൽ നൽകണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് -19 തയ്യാറെടുപ്പും കോവിഡിന് ഉചിതമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും അവലോകനം ചെയ്യുന്നതിനായി വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ ആരോഗ്യമന്ത്രി ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഉത്തർപ്രദേശിലെ 20 ജില്ലകളുടെ സ്ഥിതിയും അദ്ദേഹം അവലോകനം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









