നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. എന്നാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നും ഹൃദ്രോഗം തന്നെ. ആദ്യ ലക്ഷണങ്ങൾ
നെഞ്ചിലെ അസ്വസ്ഥത. നെഞ്ചിൽ ഞെരുക്കം അനുഭവപ്പെടുന്നത്. നെഞ്ചിന്റെ മധ്യഭാഗത്ത് നേരിയ വേദന.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എപ്പോഴും നെഞ്ചിൽ തന്നെ പ്രകടമാകണമെന്നില്ലെന്ന് ഡോക്ടർ പറയുന്നു.
ആദ്യ ലക്ഷണങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്.ഹൃദയാഘാതം എന്ന് പറയുമ്പോൾ പലരും കരുതുന്നത് നെഞ്ചിൽ കൈവെച്ച് ഒരാൾ തളർന്നുവീഴുന്നതാണ്. എന്നാൽ, യഥാർഥ ജീവിതത്തിൽ എപ്പോഴും ഇത് ഇങ്ങനെ സംഭവിക്കണമെന്നില്ല. പല ആളുകളും രോഗലക്ഷണങ്ങളെപ്പോലും ശ്രദ്ധിക്കാറില്ലെന്നും ഡോക്ടർ പറയുന്നുഇടത് കൈയ്യിലെ വേദന. താടിയിലും കഴിത്തിലും വേദന അനുഭവപ്പെടുന്നത്. പലപ്പോഴും ഈ ലക്ഷണം പല്ലുവേദന മൂലമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. തോളെല്ലുകൾക്കിടയിൽ വേദന.അമിതമായ ക്ഷീണം ശാരീരിക അധ്വാനം ഇല്ലാതെ ശ്വാസതടസ്സം. ഓക്കാനം അല്ലെങ്കിൽ തണുത്ത വിയർപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










