ഹൃദയാഘാതം പുരുഷന്മാരിലാണ് അധികവും കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകളിലും ഹൃദ്രോഗ സാധ്യതകൾ നിർണയിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ജീവിതരീതികളിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നത് . ഭക്ഷണരീതി (ജങ്ക് ഫുഡിന്റെ അമിതോപയോഗം) അമിതവണ്ണം, ശരീരത്തിൽ കൊഴുപ്പടിയുന്ന അവസ്ഥ, അതുമൂലമുണ്ടാകുന്ന കൊളസ്ട്രോൾ, പ്രമേഹം, പുകവലി എന്നിവയാണ് സ്ത്രീകളിൽ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്ന പ്രധാന കാരണങ്ങൾ.
സാധാരണ കാണുന്ന ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റു ചില ബുദ്ധിമുട്ടുകൾ കൂടി ഹൃദയാഘാതത്തിന്റെ സമയത്ത് കാണാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, ശരീര വേദന, തലകറക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പൊതുവെയുള്ള ലക്ഷണങ്ങൾ. ഹൃദയാഘാതമുണ്ടാകുന്ന ഭൂരിഭാഗം ആളുകളിലും നെഞ്ചുവേദന ഉണ്ടാവാറുണ്ട് . എന്നാൽ ഇത്തരം ലക്ഷണങ്ങളല്ലാതെ ശ്വാസതടസ്സം, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, നെഞ്ചിന്റെ മധ്യഭാഗത്തല്ലാതെ ഇടതുഭാഗത്തോ കൈകളിലോ വേദനയും വിയർപ്പും അനുഭവപ്പെടുക തുടങ്ങിയവയാണ് കൂടാതെ ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവായതിനാൽ, ആർത്തവവിരാമത്തിന് ശേഷം പുരുഷന്മാരെ പോലെതന്നെ സ്ത്രീകൾക്കും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









