ഹൃദ്രോഗത്തിന്റെ കാര്യത്തിൽ ഏറ്റവും ശ്രദ്ധ വേണ്ടവരാണ് മുതിർന്ന പൗരന്മാർ. ഒരിക്കൽ ഹൃദയാഘാതമുണ്ടായതിനുശേഷം രോഗശാന്തി നേടിയ വയോധികരുടെ ശാരീരിക, വൈകാരിക അവസ്ഥകൾ മനസ്സിലാക്കി അവർക്കു പിന്തുണ നൽകേണ്ടതും വളരെ പ്രധാനമാണ്.ഇവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വീട്ടിലെത്തിയ ശേഷവും രോഗിയെ കൃത്യമായി നിരീക്ഷിക്കുകയും ആരോഗ്യസ്ഥിതിയിലുള്ള സ്ഥിരത, വിശ്രമം എന്നിവ ഉറപ്പാക്കുകയും വേണം. സങ്കീർണതകൾ ഒഴിവാക്കാനും ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും മരുന്നുകളുടെ ഉപയോഗം കൃത്യമായി കൈകാര്യം ചെയ്യാനും കൃത്യമായ ഇടവേളകളിലുള്ള ഫോളോ അപ് പരിശോധനകൾ നിർണായകമാണ്.
മരുന്നുകളെക്കുറിച്ചുള്ള നിർദേശം കൃത്യമായി പാലിക്കണം. ആസ്പിരിൻ, ക്ലോപ്പിഡോഗ്രൽ, ബീറ്റാ-ബ്ലോക്കറുകൾ, സ്റ്റാറ്റിനുകൾ, ഡൈയൂററ്റിക്‌സ് (ഹൃദയസ്തംഭനം ഉണ്ടെങ്കിൽ) തുടങ്ങിയ രക്തം നേർപ്പിക്കുന്ന മരുന്നുകൾ ഇതിൽ ഉൾപ്പെട്ടേക്കാമെന്നതിനാൽ ഇവ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ജീവിതശൈലി മാറ്റം ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നത് ഹൃദയാഘാത സാധ്യത തടയും. പൂരിത കൊഴുപ്പ്, ഉപ്പ്, കൊളസ്‌ട്രോൾ തുടങ്ങിയവ അടങ്ങിയ ആഹാരപദാർഥങ്ങൾ കുറയ്ക്കുകയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ (മെഡിറ്ററേനിയൻ ഡയറ്റ്) എന്നിവ കൂടുതലായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും വേണം. മദ്യപാനം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം എന്നിവ നിയന്ത്രിക്കുക.
ലഘുവായ നടത്തം പതിവാക്കാം. സാവധാനം ആരംഭിച്ച് ശരീരത്തെ കൃത്യമായി നിരീക്ഷിച്ച ശേഷം ക്രമേണ വേഗം വർധിപ്പിക്കാം. ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ഈ വ്യായാമം സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










