പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ദർശന സോങ്ങിന്റെ അപ്ഡേഷൻ പുറത്തവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദർശന സോംഗ് 50 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ സന്തോഷം വിനീത് പങ്കുവച്ചിരിക്കുന്നത്. പാട്ടിന്റെ ചിത്രീകരണം ചെറിയ ഡോക്യുമെന്ററിയായി ഇന്ന് വൈകുന്നേരം 6മണിക്ക് പുറത്തിറക്കുമെന്നും വിനീത് അറിയിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്.