മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം തരിയോട് വീടിന്‍റെ മേല്‍ക്കൂര തകർന്നു വീണു. തോട്ടുമുക്കം തരിയോട് വല്ലാക്കല്‍ നഫീസയുടെ വീടാണ് ഇന്നലെ ഉച്ചയോടെ തകർന്നത്. ഈ സമയം തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കൈകുഞ്ഞ് അടക്കം രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
നഫീസയും മകളും രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട ഉടനെ തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെയും എടുത്ത് പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ ഉടനെ കുട്ടിയെ കിടത്തിയ റൂമിന്‍റെയും മറ്റൊരു റൂമിന്‍റെയും മേല്‍ക്കൂര പൂർണമായും തകരുകയും ചെയ്തു.
നഫീസയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. ഏറെ പഴക്കം ചെന്നതും മരവും ഓടും ഉപയോഗിച്ച് നിർമിച്ചതുമാണ് നഫീസയുടെ വീട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










