തിരുവനന്തപുരം∙ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. കാലവർഷം മേയ് 31ഓടെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24 മണിക്കൂറിൽ 204 മില്ലീമീറ്ററിനു മുകളിൽ മഴ ലഭിച്ചാൽ അതിതീവ്ര മഴയായി കണക്കാക്കും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.