തിരുവനന്തപുരം: ആലപ്പുഴയിലെ നൂറാട് സ്വദേശിയായ നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചു. സുരക്ഷാ മിത്രം എന്ന പേരിൽ സ്കൂളുകളിൽ സഹായ പെട്ടികൾ സ്ഥാപിക്കും. അവ പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ സ്ഥാപിക്കണം. കുട്ടികൾക്ക് പേരിടാതെ കാര്യങ്ങൾ പറയാൻ കഴിയും. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതി വായിക്കണം. പരിഹാരം കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
നാലാം ക്ലാസുകാരി നേരിട്ട ദുരനുഭവം മനസാക്ഷിയെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. നാലാം ക്ലാസുകാരിയെ കാണാൻ മന്ത്രി നൂറനാട്ടെ വീട്ടിലെത്തിയിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം വെച്ചു പൊറുപ്പിക്കില്ല. കുട്ടിക്കുള്ള സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് നൽകുന്നു. കുട്ടിയെ കണ്ടുവെന്നും വല്ലാതെ വിഷമം തോന്നുന്ന കാര്യങ്ങൾ കുട്ടി പറഞ്ഞുവെന്നും മന്ത്രി വിശദമാക്കി. തിരികെ പോരാൻ നേരത്ത് കുട്ടി വിടുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. ആ മകൾ കാര്യങ്ങൾ പറയുമ്പോൾ -എങ്ങനെ ഈ ക്രൂരത കാണിച്ചെന്ന് തോന്നി പോകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










