നമ്മുടെ ചർമ്മം ഭംഗിയായി നിലനിർത്താൻ പ്രകൃതിദത്തമായ വഴികൾ പരിശീലിക്കുന്നതാണ് നല്ലത്. ഏതൊരാൾക്കും പിന്തുടരാൻ കഴിയുന്ന മികച്ച ചർമ്മ സംരക്ഷണ നുറുങ്ങുകൾ നമുക്ക് പരിചയപ്പെടാം…
ആവി പിടിക്കുക
ആവി പിടിക്കുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുന്നു. ഇത് അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും. ദിവസവും അഞ്ച് മിനിറ്റ് ആവി പിടിക്കുന്നത് ശീലമാക്കുക. ആവി പിടിക്കുന്ന വെള്ളത്തിൽ തുളസിയില ഇടുന്നതും നല്ലതാണ്.
കറ്റാർ വാഴ
ആഴ്ചയിൽ മൂന്നോ നാലോ തവണ കറ്റാർ വാഴ ജെൽ മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.
ഒലിവ് എണ്ണ
ബദാം ഓയിൽ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ, കറ്റാർ വാഴ ജെൽ എന്നിവ മോയ്സ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചർമ്മം മൃദുലമാകും.
തൈര്
ഒരു ടേബിൾസ്പൂൺ തൈരും ഒരു ടേബിൾസ്പൂൺ തേനും കലർത്തിയ മിശ്രിതം മുഖത്ത് പുരട്ടുന്നത് വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തെ തടയാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പ്രയോഗിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.