മനോഹരമായ ചുണ്ടുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത് ചുണ്ടുകളുടെ സൗന്ദര്യത്തിനായി ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം…ഒരു ടീസ്പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ നീരിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ഇതിലെ വിറ്റാമിൻ സി ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതിന് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.ചുണ്ടിൽ പതിവായി നെയ് പുരട്ടുന്നത് ചുണ്ടുകൾ ലോലമാകാൻ മാത്രമല്ല നിറം ലഭിക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. ചുണ്ടുകൾക്ക് ചുവപ്പുനിറം ലഭിക്കാൻ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടിൽ പുരട്ടാം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍ എന്ന ആന്റിഓക്സിഡന്റ് കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതാകുകയും ചെയ്യും.പ്രകൃതിദത്തമായ മോയ്‌സ്ചുറൈസറാണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവാകുകയും ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.