തിരുവനന്തപുരം ; ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ കർണാടക ഹൈക്കോടതി ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവർണർ പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി വിലയിരുത്തി. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി . അതേസമയം, വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് നേതാവ് എം.സി.മായിന്‍ഹാജി പ്രതികരിച്ചു. ഹിജാബ് ധരിക്കുക എന്നത് മുസ്ലിം വിദ്യാര്‍ഥിനികളുടെ അവകാശമാണെന്നും മായിന്‍ഹാജി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.