കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടില്‍ തോട്ടങ്ങളിലെ പുല്ല് കരിഞ്ഞ് ഉണങ്ങിയിരുന്നു. പാടശേഖരങ്ങളില്‍ കൃഷി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള പച്ചപ്പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളർത്തുന്ന ചെറുകിട കർഷകരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്ബോള്‍ കച്ചിയാണ് വേനല്‍ക്കാലത്ത് കന്നുകാലികള്‍ക്ക് കൊടുക്കുന്നത്. കാലംതെറ്റിയെത്തിയ മഴയെ തുടർന്ന് പുഞ്ച സീസണില്‍ കർഷകർക്ക് വേണ്ടത്ര വൈക്കോല്‍ ശേഖരിക്കാനായില്ല. കച്ചി വാങ്ങാൻ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. കാലിത്തീറ്റ വില വർദ്ധനവും ഇരുട്ടടിയാകുകയാണ്. തീറ്റപ്പുല്ലിന് കിലോയ്ക്ക് 5 രൂപയാണ് വില.
നെല്‍കൃഷി വിളവെടുപ്പ് സീസണ് ആണെങ്കിലും ആശ്രയം വരവ് കച്ചിയാണ്. തമിഴ്നാട്ടില്‍ നിന്നാണ് കച്ചി ഇറക്കുമതി ചെയ്യുന്നത്. നാട്ടിലെ കച്ചി പൊടിഞ്ഞുപോകുന്ന തരത്തിലായതിനാല്‍ വരവ് കച്ചിയാണ് ആശ്രയമെന്ന് കർഷകർ പറയുന്നു. കെട്ടിന് 280 രൂപയാണ് വില. മുൻവർഷം 250 രൂപയായിരുന്നു. പാലിന് വിലവർദ്ധിച്ചതാണ് കച്ചിയ്ക്കും വില വർദ്ധിക്കാൻ ഇടയാക്കിയത്. അകിട് വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും വില ഉയരുകയാണ്.
പച്ചപ്പുല്ലും, തീറ്റപ്പുല്ലും കിട്ടാതായതോടെ കൈതപ്പോളയാണ് കർഷകർ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നത്. കൈതപ്പോള മുൻപ് കൃഷിയിടങ്ങളില്‍ നിന്ന് സൗജന്യമായാണ് ശേഖരിച്ചിരുന്നത്. എന്നാല്‍ ഡിമാൻഡേറിയതോടെ 2 രൂപ നിരക്കിലാണ് കൈതപ്പോള കർഷകന് ലഭിക്കുന്നത്. ഇവ അരിഞ്ഞാണ് കന്നുകാലികള്‍ക്ക് നല്‍കുന്നത്. കൈത കൃഷിയിടങ്ങളില്‍ വാഹനങ്ങളിലും മറ്റും പോയാണ് കർഷകൻ ഇവ ശേഖരിക്കുന്നത്.
കൈത ( ഒരു കെട്ട്) : 30 രൂപ.
പുല്ല് (ഒരു കെട്ട്) : 3 രൂപ
ഇറക്ക് കൂലി : 3 രൂപ
ഒൻപത് വർഷമായി മേഖലയിലുണ്ട്. നിരവധി പേരാണ് മേഖലയില്‍ നിന്ന് കൊഴിഞ്ഞു പോയത്. കന്നുകാലികളുടെ എണ്ണം കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമേ മെഷീൻ കറവ ലാഭകരമാകൂ.
(ജൂബിൻ, കറുകച്ചാല്‍ ക്ഷീരകർഷകൻ)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










